തെലങ്കാനയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി യുഎസ് ഫാർമ കമ്പനി
ഹൈദരാബാദ്: തെലങ്കാനയിൽ ഒരു ബില്യൺ ഡോളറിന്റെ (100 കോടി ഡോളർ) നിക്ഷേപം നടത്താനൊരുങ്ങി യുഎസിലെ മരുന്ന് നിർമാണ മേഖലയിലെ വമ്പന്മാരായ എലി ലില്ലി.ഉത്പാദനവും ആഗോള മരുന്ന് വിതരണ ശേഷിയും വികസിപ്പിക്കുന്നതിനായാണ് കമ്പനി തെലങ്കാനയിൽ വൻ നിക്ഷേപം നടത്തുന്നത്.
കമ്പനിയുടെ ആഗോള പ്രതിനിധി സംഘം ഇന്നലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, വ്യവസായ മന്ത്രി ഡി. ശ്രീധർ ബാബു തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അതെസമയം തെലങ്കാനയിൽ ഒരു പുതിയ നിർമാണ പ്ലാന്റ് ഗുണ നിലവാര കേന്ദ്രവും സ്ഥാപിക്കും.
