March 17, 2026

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലേക്ക് യു.എസ് പൗരന്മാരുടെ നിക്ഷേപം ഒഴുകുന്നു

0
AI-artificial-intelligence-at-work-900x

വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാകുന്നതിനിടയിലും ചൈനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലേക്ക് യു.എസ് പൗരന്മാരുടെ നിക്ഷേപം ഒഴുകുന്നതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകരുടെ താല്‍പര്യം ഉയര്‍ന്നതോടെ ചൈനയുടെ എ.ഐ കമ്പനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു. ചൈനയിലെ ടെക് കമ്പനികളില്‍ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും കോടിക്കണക്കിന് ഡോളറാണ് ലഭിക്കുന്നത്.

ചൈനയിലെ വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനികള്‍ വഴിയാണ് എ.ഐ ഓഹരികളിലേക്ക് യു.എസ് നിക്ഷേപം വരുന്നത്. മാത്രമല്ല, വര്‍ഷങ്ങളോളം ചൈനയില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് മാറിനിന്ന യു.എസ് സര്‍വകലാശാല എന്‍ഡോവ്മെന്റുകളും കോടിക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി മൂലധനം ചൈനയിലേക്ക് ഒഴുകുന്നത് തടയാന്‍ യു.എസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതിനിടെയാണ് പുതിയ ട്രെന്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *