June 8, 2025

ഇന്ത്യന്‍ മാമ്പഴം തടഞ്ഞ് അമേരിക്ക; നഷ്ടം കോടികള്‍

0
mango-fruit-hanging-on-a-tree-with-a-rustic-wooden-table-free-photo

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ 15 ഷിപ്‌മെന്റുകളാണ് തടഞ്ഞത്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ എയര്‍പോര്‍ട്ടുകളിലാണ് മാമ്പഴങ്ങള്‍ തടഞ്ഞത്. ഈ മാമ്പഴങ്ങള്‍ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനോ ആണ് നിര്‍ദ്ദേശം.

ചരക്കുകൂലിയടക്കം നല്‍കി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാല്‍ മാമ്പഴങ്ങള്‍ നശിപ്പിക്കാനാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തവര്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണിയാണ് അമേരിക്ക. നവി മുംബൈയില്‍ മേയ് 8, 9 തീയതികളില്‍ ഇറേഡിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമായിരുന്നു അമേരിക്കയിലേക്കുള്ള മാമ്പഴക്കയറ്റുമതി.

Leave a Reply

Your email address will not be published. Required fields are marked *