June 8, 2025

ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ് ഓഹരിക്ക് 35% വരെ നേട്ട സാധ്യത: പ്രവചനവുമായി വിപണി വിദഗ്ധർ

0
1500x900_1886141-workshop-38

സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയായ ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ് (JTL Industries Ltd) ഓഹരിക്ക് വിപണി വിദഗ്ധര്‍ ദീര്‍ഘകാലത്തേക്ക് 35 ശതമാനം വരെ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ സ്റ്റീല്‍ മേഖലയിലെ ഓഹരികള്‍ക്ക് ഗുണംചെയ്തതോടെ, ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ് ഓഹരിയും ബ്രേക്ക്ഔട്ട് ലക്ഷണങ്ങള്‍ കാണിക്കുന്നു. നിരവധി വിപണി വിദഗ്ധര്‍ ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ് ഓഹരിയെ കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. വരുന്ന വര്‍ഷങ്ങളില്‍ കമ്പനിക്ക് വലിയ വളര്‍ച്ചാ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ ഉത്പാദന ശേഷി നിലവിലെ 5.9 ലക്ഷം മെട്രിക് ടണ്ണില്‍നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിക്കുകയും 2028 വരെയായി 20 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലക്ഷ്യമിടുകയും ചെയ്യുന്നു. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിഗണിച്ചാണ് കമ്പനി വളര്‍ച്ചയ്‌ക്ക് നീങ്ങുന്നത്.ഹ്രസ്വവും മധ്യകാലികവുമായ ദൂരക്കാഴ്ച്ചയില്‍ 240-260 രൂപ ലക്ഷ്യമിട്ടു ഓഹരികള്‍ നിലനിര്‍ത്താന്‍ അദ്ദേഹം ഉപദേശിക്കുന്നു,180 രൂപ സ്റ്റോപ് ലോസ് ആയി നിശ്ചയിച്ചിരിക്കുന്നു.എസ്.എം.ഐ.എഫ്.എസ് എന്ന ബ്രോക്കറേജും ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ് ഓഹരിക്ക് 294 രൂപ ലക്ഷ്യവില നിശ്ചയിച്ച്, ഓഹരികള്‍ വാങ്ങാന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. നിലവിലെ 214 രൂപയില്‍ നിന്ന് 37.6 ശതമാനം വളര്‍ച്ചയുണ്ടാകും എന്നാണ് അവരുടെ പ്രവചനം.ഓഹരിയുടെ ഈ വര്‍ഷത്തെ പ്രകടനം, ഒരു മാസത്തിനിടെ 8 ശതമാനത്തിലധികം നഷ്ടവും ഈ വര്‍ഷം ഇതുവരെ 10 ശതമാനത്തിലധികം നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 11-ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് 1:1 എന്ന അനുപാതത്തില്‍ ഓഹരി വിഭജനത്തിന് അനുമതി നല്‍കിയിരുന്നു.1991-ല്‍ ചത്തീസ്ഗഡില്‍ സ്ഥാപിതമായ ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍ ട്യൂബുകളും പൈപ്പുകളും, ഗാല്‍വനൈസ്ഡ് പൈപ്പുകള്‍, സോളാര്‍ മൗണ്ടിംഗ് സ്ട്രക്ചറുകള്‍ തുടങ്ങിയ വ്യവസായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും വിതരണവും നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *