June 8, 2025

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 1,500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ

0
images (2) (15)

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്‌തികയ്‌ക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1,500 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 100 ഒഴിവുകളുണ്ട്. ഇവയില്‍ 15 എണ്ണം പട്ടികജാതി വിഭാഗത്തിനും, 7 എണ്ണം പട്ടികവര്‍ഗ വിഭാഗത്തിനും, 27 എണ്ണം ഒബിസി വിഭാഗത്തിനും, 10 എണ്ണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനും സംവരണം നല്‍കിയിട്ടുണ്ട്.

ശമ്പളം

48,480 രൂപ മുതൽ 85,920 രൂപ വരെ.

പ്രായപരിധി

പ്രായപരിധി 20-30 വയസ്. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗത്തിന് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ഫീസ്

പരീക്ഷാ ഫീസ് 850 രൂപ, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 177 രൂപ.

യോഗ്യത

കേന്ദ്ര അംഗീകൃത സ്ഥാപനത്തില്‍നിന്നും ഏതെങ്കിലും വിഷയത്തിൽ ഫുൾ ടൈം/റെഗുലർ ബിരുദം പൂർത്തിയാക്കണം.

പരീക്ഷ

ഓണ്‍ലൈനില്‍ ഒബ്ജക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍; ഓരോ 4 തെറ്റുത്തരത്തിനും നെഗറ്റീവ് മാര്‍ക്ക്. വിജയിച്ചവര്‍ക്ക് പ്രാദേശിക ഭാഷാ പ്രാവിണ്യം തെളിയിക്കുന്ന പരീക്ഷയിൽ കൂടി വിജയിക്കണം.

അപേക്ഷ നടപടികള്‍

www.unionbankindia.co.in വെബ്‌സൈറ്റിൽ നവംബർ 13 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *