January 29, 2026

യൂണിയൻ ബാങ്ക് പലിശ നിരക്ക് കുറച്ചു

0
images

മുംബൈ: ഭവന, വാഹന, വ്യക്തിഗത വായ്പ‌കളുടെ പലിശ നിരക്കുകൾ കുറച്ച് യൂണിയൻ ബാങ്ക്. ഈ മാസം 18ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ പ്രകാരം ഭവന വായ്പയുടെ പലിശ 7.45 ശതമാനത്തിൽ നിന്ന് 7.15 ആയും വാഹന വായ്‌പയുടേത് 7.90 ശതമാനത്തിൽ നിന്ന് 7.50 ആയും കുറയും.

അതെസമയം വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 1.60% കുറവോടെ 8.75 ശതമാനമായി. കൂടാതെ പരിസ്ഥ‌ിതി സൗഹൃദ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ഫിനാൻസ് വിഭാഗത്തിലെ ഭവന, വാഹന വായ്പകൾക്ക് 0.10% അധിക ഇളവും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *