മൃഗങ്ങളുടെ ഭാഷ മനസിലാക്കാം, എഐ യിലൂടെ

മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ് ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന് ഉടമയായ ബൈദു .ഇതിനായി ബൈദു ചൈനീസ് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്ട്രേഷനില്‍ ഒരു പേറ്റന്റ് ഫയല്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം ലഭിക്കനാണ് ബൈഡു പുതിയ പേറ്റന്റിലൂടെ ശ്രമിക്കുന്നത്. അതിനുവേണ്ടി ആദ്യം മൃഗങ്ങളുണ്ടാക്കുന്ന ശബ്ദങ്ങള്‍, അവയുടെ പെരുമാറ്റ രീതികള്‍, ശരീരചലനങ്ങൾ എന്നിവയുടെ ഡാറ്റകൾ ശേഖരിക്കുമെന്ന് പേറ്റന്റിന് നൽകിയ അപേക്ഷയിൽ പറയുന്നു. ഇതിനു ശേഷമാണ് എഐ ഉപയോഗിച്ചുള്ള വിശകലനം.പിന്നീട് അവയുടെ അര്‍ത്ഥം മനസിലാക്കാന്‍ ശ്രമിക്കുകയും അത് മനുഷ്യഭാഷയിലേക്ക് മൊഴിമാറ്റുകയും ചെയ്യും.ഈ സംവിധാനം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ആഴത്തിലുള്ള വൈകാരിക ആശയവിനിമയവും ധാരണയും സാധ്യമാക്കാനും ക്രോസ്-സ്പീഷീസ് ആശയവിനിമയത്തിന്റെ കൃത്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും പേറ്റന്റ് രേഖയില്‍ കമ്പനി പറയുന്നു.ചൈനീസ് കമ്പനികളില്എഐ രംഗത്ത് ഉയർന്ന നിക്ഷേപം നടത്തിയ പ്രധാനിയാണ് ബൈദു. കമ്പനി കഴിഞ്ഞ മാസം പുറത്തിറക്കിയ ഏര്‍ണി 4.5 ടര്‍ബോ നിരവധി ബെഞ്ച് മാര്‍ക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്അതേസമയം ചൈനയ്ക്ക് പുറത്തും മൃഗങ്ങൾ പറയുന്നതെന്താണെന്ന് മനസിലാക്കാനുള്ള ശ്രമം എഐ ഉപയോഗിച്ച് നടക്കുന്നുണ്ട്. 2020 മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനലാസിസും എഐയും ഉപയോഗിച്ച് പ്രൊജക്ട് സിഇടിഐയിലെ (സെറ്റേഷ്യന്‍ ട്രാന്സ്ലേഷന് ഇനിഷ്യേറ്റീവ്) ഗവേഷകര്‍ എണ്ണത്തിമിംഗിലങ്ങളുടെ ആശയവിനിമയം മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനു പുറമേ എര്‍ത്ത് സ്പീഷീസ് എന്ന 2017 ല്‍ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്നപ്രൊജക്ടിലൂടെ എഐ ഉപയോഗിച്ച് മൃഗങ്ങളുടെ ആശയവിനിമയം മനസിലാക്കാനുള്ള ശ്രമം നടന്നുവരികയാണ്.