122 കോടി ലാഭവുമായി ഉജ്ജീവൻ ബാങ്ക്
കൊച്ചി: സെപ്റ്റംബർ 2025ന് അവസാനിച്ച രണ്ടാംപാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്.ബാങ്കിന്റെ ലാഭം മുൻ പാദത്തേക്കാൾ 18.2 ശതമാനം ഉയർന്ന് 122 കോടി രൂപയിലെത്തി. 7,932 കോടി രൂപയുടെ വായ്‌പ വിതരണം നടത്തി. 47.6 ശതമാനമാണ് വളർച്ച. നിക്ഷേപങ്ങൾ 15.1ശതമാനം വർധനവോടെ 39,211 കോടിയിലെത്തി.കറന്റ്- സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങൾ 10,783 കോടി രൂപയിലെത്തി. 22.1 ശതമാനം വർധനവാണുണ്ടായതെന്നും ബാങ്ക് വ്യക്തമാക്കി.
