February 4, 2026

620 കോടി അറ്റാദായവുമായി യൂക്കോ ബാങ്ക്

0
ucobank22102025

കൊച്ചി: യൂക്കോ ബാങ്ക് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ 620 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ പ്രവർത്തനലാഭം സെപ്റ്റംബർ 30ന് 1613 കോടി രൂപയായി.ബാങ്കിന്റെ ആകെ ബിസിനസ് 13.23 ശതമാനം വളർച്ച നേടി 5,36,398 കോടി രൂപയിലെത്തി.

ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.18 ശതമാനത്തിൽനിന്ന് 2.56 ശതമാനമായി താഴ്ന്നു.അറ്റപലിശ വരുമാനം, പലിശേതര വരുമാനം തുടങ്ങിയവയിലുണ്ടായ ഗണ്യമായ വർധനവാണ് അറ്റാദായം വർധിക്കാൻ കാരണമെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ അഷ്വനി കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *