March 22, 2026

പ്രവാസികൾക്ക് ആശ്വാസമായി റെക്കോർഡ് നിരക്കിൽ യുഎഇ ദിർഹം; ഇന്ത്യൻ രൂപ ഇടിവ് തുടരുന്നു

0
VBK-RUPEE

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ യുഎഇ ദിര്‍ഹത്തിന്റെ മൂല്യം റെക്കോര്‍ഡ് നിരക്കിലെത്തി. നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഉയര്‍ന്നു.നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും നല്ല സമയമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കഴിഞ്ഞ കുറൈ ദിവസങ്ങളായി യുഎഇ ദിര്‍ഹത്തിന് ഉയര്‍ന്ന മൂല്യമാണ് ലഭിക്കുന്നത്.

ഇന്നലത്തെ നിരക്കായ 24 രൂപ 51 പൈസയായിരുന്നു രാവിലത്തെ നിരക്കെങ്കില്‍ വൈകുന്നേരം അത് 24.62 ലേക്ക് ഉയര്‍ന്നു.വെള്ളിയാഴ്ച 24.58 ലേക്കുലേക്ക് ഉയര്‍ന്നതിന് ശേഷമുളള ഏറ്റവും വലിയ വിനിമയ നിരക്കാണിത്. യുഎഇ ദിര്‍ഹമിന് സമാനമായി കുവൈത്ത് ദിനാര്‍, സൗദി റിയാല്‍, ഖത്തറി റിയാല്‍, ബഹ്‌റൈന്‍ ദീനാര്‍, ഒമാനി റിയാല്‍ എന്നിവയുടെ വിനിമയ നിരക്കുകളിലും സമാനമായ ഉയര്‍ച്ച രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *