June 8, 2025

എഐയിലേക്ക് വഴിമാറി; ടിക്‌ടോക്കിൽ കൂട്ടപ്പിരിച്ചുവിടലിന് തുടക്കം

0
images (2) (8)

പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക് നൂറുകണക്കിന് ജോലിക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ. കമ്പനി, കണ്ടൻറ് മോഡറേഷൻ കാര്യത്തിൽ കൂടുതൽ ശ്രദ്ധ എഐ സംവിധാനങ്ങളിലേക്ക് തിരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. മലേഷ്യയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഈ പിരിച്ചുവിടൽ ഏറെ ബാധിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.ചൈനീസ് ടെക് ഭീമനായ ബൈറ്റ്‌ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിൽ, ആഗോളതലത്തിൽ നിരവധി ജോലിക്കാരെയാണ് പിരിച്ചുവിടുന്നത്. പക്ഷേ 500ൽ താഴെയുള്ള ജോലിക്കാർ മാത്രമാകും ഇത്തവണത്തെ തീരുമാനത്തിൽ ബാധിക്കപ്പെടുക എന്ന് ടിക്‌ടോക്കിന്‍റെ ഉടമസ്ഥരായ ബൈറ്റ്‌ഡാൻസ് വ്യക്തമാക്കി.ജോലി നഷ്ടമാകുന്നത് കണ്ടൻറ് മോഡറേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവർക്കാണ്. ബുധനാഴ്ചയാണ് ഇവർക്ക് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ സന്ദേശം ലഭിച്ചത്. ടിക്‌ടോക്ക്, വലിയ പരിഷ്‌കാരങ്ങൾക്കായി തയ്യാറെടുക്കുകയാണ്. തൊഴിലാളികൾക്ക് കൂടെ എഐ സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ കണ്ടൻറ് മോഡറേഷൻ നിയന്ത്രിക്കുന്നത്. ഇനി മുതൽ കണ്ടൻറ് റിവ്യൂ ചെയ്യുന്നതിന് എഐ ടൂളുകളെ കൂടുതൽ പ്രാധാന്യമർപ്പിക്കാനാണ് ടിക്‌ടോക്കിന്‍റെ തീരുമാനം.110,000-ത്തിലധികം ജീവനക്കാരുമായി പ്രവർത്തിക്കുന്ന ബൈറ്റ്‌ഡാൻസ് 200ലധികം നഗരങ്ങളിൽ സാന്നിധ്യമുണ്ട്. ആഗോള പ്രവർത്തന മോഡൽ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയിലെ ജോലി ഘടനയിൽ മാറ്റം വരുന്നത് എന്നാണ് ടിക്ടോക് വക്താവിന്റെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *