June 8, 2025

കൊളംബിയൻ ഇറക്കുമതികൾക്ക് 65 ശതമാനം അധിക നികുതി ചുമത്താൻ ട്രംപ്

0
9fbc1000-dc3e-11ef-9e41-8dfed29373bc.jpg

കൊളംബിയൻ ഇറക്കുമതികൾക്ക് 65 ശതമാനം അധിക നികുതി ചുമത്താൻ ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് അയച്ച അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ കൊളംബിയ വിസമ്മതിച്ചതിന്റെ പ്രത്യാഘാതമായിട്ടാണ് ഈ നടപടി. ഇതിന് മറുപടിയായി കൊളംബിയൻ പ്രസിഡന്റ് അമേരിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ചുമത്തി. കുടിയേറ്റക്കാരുമായി എത്തിയ സൈനിക വിമാനങ്ങൾ തിരിച്ചയച്ച യുഎസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി.

ഈ നടപടി മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പാണെന്ന് വൈറ്റ് ഹൗസും കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരുമായി ബൊഗോട്ടയിലെത്തിയ വിമാനത്തിന് ലാൻഡിങ് അനുമതി കൊളംബിയ നൽകിയില്ല. ട്രംപ് എടുത്ത നടപടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, നികുതി 50 ശതമാനം വരെ വർധിപ്പിക്കാൻ തയാറാണെന്നും ആവശ്യമായി വന്നാൽ തന്റെ ഔദ്യോഗിക വിമാനം തന്നെ അയക്കുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *