June 7, 2025

സ്‌കാംഫീഡ് ഫീച്ചറുമായി ട്രൂകോളർ

0
images

സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന നിരവധി തട്ടിപ്പുകൾ തടയുന്നതിനായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് ട്രൂകോളർ.ട്രൂകോളർ ആപ്പിലെ പുതിയ ഇന്‍ററാക്‌ടീവ് വിഭാഗമായ സ്‌കാംഫീഡ് ഫീച്ചറിലൂടെ ഇനി തട്ടിപ്പുകൾ തിരിച്ചറിയാൻ കഴിയും.സംശയം തോന്നിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടനെ റിപ്പോർട്ട് ചെയ്യാൻ ഈ സ്‌കാംഫീഡ് ഫീച്ചറിലൂടെ സാധിക്കും.ഒപ്പം ഇത്തരത്തിൽ മറ്റുള്ളവർ റിപ്പോർട്ട് ചെയ്‌തത് കാണാനും, ഇന്‍ററാക്‌ടീവ് വിഭാഗം കമ്മ്യൂണിറ്റിയിൽ നൽകിയിരിക്കുന്ന ഉപദേശം വായിക്കാനും ഇതിലൂടെ കഴിയും.

ഒടിപി തട്ടിപ്പ്, യുപിഐ തട്ടിപ്പുകൾ, വ്യാജ ജോലി ഓഫറുകൾ, ഫിഷിങ്, പ്രണയ തട്ടിപ്പുകൾ തുടങ്ങിയ നിരവധി തട്ടിപ്പ് കേസുകളും ട്രൂകോളറിന്‍റെ സ്‌കാംഫീഡ് ഫീച്ചറിൽ ഉപഭോക്താക്കൾക്ക് പങ്കിടാം.

Leave a Reply

Your email address will not be published. Required fields are marked *