ആൻഡ്രോയിഡ് ഫോണുകൾക്ക് മൂന്നിരട്ടി സുരക്ഷ; മോഷണം പോയാലും ഡാറ്റ സുരക്ഷിതം

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മോഷ്ടിക്കപ്പെടുമ്പോൾ അതിലെ സ്വകാര്യ ഡാറ്റ ചോർന്നുപോകുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം ഉപയോക്താക്കളും. ഗൂഗിള്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ആൻഡ്രോയിഡ് ഫോണുകളിൽ സെൻസിറ്റീവ് ഡാറ്റയെ സുരക്ഷിതമാക്കുന്ന മൂന്ന് പുതിയ ഫീച്ചറുകളാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇവയാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക്.തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്ഫോൺ മോഷണം പോകുമ്പോൾ ഓട്ടോമാറ്റിക് ആയി ലോക്ക് ചെയ്യപ്പെടുന്നു. മോഷ്ടാവ് ഫോൺ ഉടമയുടെ കൈയിൽ നിന്ന് പിടിച്ചു പോയാൽ മെഷീൻ ലേണിംഗ് ഉപയോഗിച്ച് ഫോൺ മോഷണമാണെന്ന് തിരിച്ചറിയും. ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്ഫീച്ചർ, ഫോൺ ഇന്റർനെറ്റ് ബന്ധത്തിൽ നിന്ന് ഏറെക്കാലം വേറിപ്പിരിഞ്ഞാൽ ആക്റ്റിവേറ്റ് ചെയ്യും.റിമോട്ട് ലോക്ക്സവിശേഷത ഉപയോഗിച്ച് ഫൈൻഡ് മൈ ഡിവൈസ് സംവിധാനം വഴി ഉടമക്ക് ഫോൺ സ്വതന്ത്രമായി ലോക്ക് ചെയ്യാനും സാധിക്കും. ഈ പുതിയ ഫീച്ചറുകൾ ആദ്യം അമേരിക്കയിലെ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാകുന്നതാണ്. ഏറ്റവും പുതിയ ഷവോമി 14ടി പ്രോയിൽ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക് സവിശേഷത പ്രത്യക്ഷപ്പെട്ടതായി മിഷാൽ റഹ്മാൻ ത്രഡ്‌സിൽ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിൽ ബീറ്റ വേർഷനുകളിൽ പരീക്ഷണം ആരംഭിച്ചതായും വരും ആഴ്ചകളിൽ കൂടുതൽ ആൻഡ്രോയിഡ് ഫോണുകളിൽ ഈ ഫീച്ചറുകൾ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉപയോക്താക്കൾക്ക് ഈ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ ഗൂഗിള്‍ പ്ലേ സർവീസിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിനുശേഷം പുറത്തിറങ്ങിയ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ സവിശേഷതകൾ ലഭ്യമാകും.