ട്രിപ്പിള്‍ റീയര്‍ ക്യാമറ, ഓപ്പോ റെനോ 13എ പുറത്തിറങ്ങി

ഓപ്പോ റെനോ 13എ പുതിയ പതിപ്പുമായി ജപ്പാനിൽ പുറത്തിറക്കി. 5,800 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെന്‍സറാണ് ഈ ഫോണിന്‍റെ പ്രധാന ക്യാമറ ഫീച്ചര്‍. ഓപ്പോ റെനോ 13എ-യിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണുള്ളത്. 48,000 യെൻ (ഏകദേശം 28,634 രൂപ) ആണ് ഓപ്പോ റെനോ 13എ-യുടെ വില. ജപ്പാനിൽ പ്രീ-ഓർഡറിന് ലഭ്യമായ ഈ ഫോൺ ജൂൺ 26 മുതൽ വിൽപ്പനയ്‌ക്കെത്തും. ചാർക്കോൾ ഗ്രേ, ഐസ് ബ്ലൂ, ലുമിനസ് നേവി എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാകും.
ഫോണ്‍ എപ്പോഴാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരിക എന്ന് വ്യക്തമല്ല.ഓപ്പോ റെനോ 13എ-യിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫുൾ എച്ച്‌ഡി+ റെസല്യൂഷൻ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഡിസ്‌പ്ലേ എജിസി ഡ്രാഗൺട്രെയൽ സ്‍റ്റാർ2 (AGC Dragontrail STAR2) ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്‍റ് സ്‌കാനർ ഇതിലുണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് ഫോണിനുള്ളത്.
8 ജിബി LPDDR4X റാമും 128 ജിബി യുഎഫ്‌സ് 3.1 സ്റ്റോറേജും ഈ ഫോണിൽ ഉണ്ട്. അതേസമയം, വെർച്വൽ റാം എക്സ്പാൻഷൻ വഴി 16 ജിബി വരെയും മൈക്രോ എസ്ഡി വഴി 1ടിബി വരെയും ഫോൺ വികസിപ്പിക്കാൻ കഴിയും. 45 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,800 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.
ഓപ്പോ റെനോ 13എ ഫോണിലെ ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, റെനോ 13എ-യുടെ പിൻഭാഗത്ത് ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 112° ഫീൽഡ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 15-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം + ഇ-സിം പിന്തുണ, 5ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എന്‍എഫ്‌സി, യുഎസ്‌ബി-സി, ഡ്യുവൽ സ്പീക്കറുകൾ പോലുള്ള മറ്റ് സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. പൊടിയിൽ നിന്നും ജലത്തിൽ നിന്നും സംരക്ഷണത്തിനായി ഈ ഫോണിന് ഐപി68/69 റേറ്റിംഗ് ഉണ്ട്. അളവുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ഫോണിന്‍റെ കട്ടി 7.8 എംഎം ഉം, ഭാരം 192 ഗ്രാമുമാണ്.