June 8, 2025

യൂറോപ്യൻ യൂണിയനുമായിട്ടുള്ള വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കും

0
images (46)

യൂറോപ്യൻ യൂണിയനായിട്ടുള്ള(ഇയു) ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമാകുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഈ കരാറിനായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്.ഈ ചർച്ചകളിൽ ഇന്ത്യ കാര്‍ബണ്‍ നികുതി, വന നശീകരണ നിയമങ്ങള്‍ തുടങ്ങിയ ചില നിയന്ത്രണങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ ഉന്നയിക്കുമെന്നും ഗോയല്‍ പ്രഖ്യാപിച്ചു.രണ്ടു വിഭാഗങ്ങൾക്കും ഈ കരാരിനെ കുറിച്ചുള്ള ആശങ്കകൾ,യൂറോപ്യന്‍ യൂണിയന്റെ രീതികളെയും നിയന്ത്രണങ്ങളെയും കുറിച്ച് ഞങ്ങള്‍ക്ക് ചില ആശങ്കകളുണ്ട്. അതുപോലെ തന്നെ അവര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ചില മേഖലകളുമുണ്ട്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിൽ ഉൾപെടുത്തിയുണ്ട്, ന്യായവും സന്തുലിതവും നീതിയുക്തവുമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യും,’ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇരു വിഭാഗങ്ങൾക്കും വിപണിയിൽ പ്രവേശനം സാധമാക്കുന്നതിന്നും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു മികച്ച കരാറില്‍ എത്താന്‍ കഴിയുന്ന തരത്തില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയ്ക്ക് അവതരിപിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പാരീസില്‍ എത്തിയതായിരുന്നു വാണിജ്യമന്ത്രി ഗോയൽ.ഫ്രഞ്ച് നേതാക്കളുമായ് രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസ് പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.ജൂണ്‍ 2 ന് കരാറിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണര്‍ മാര്‍ക്കോസ് സെഫ്കോവിച്ചുമായി ഗോയല്‍ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.ഓട്ടോമൊബൈലുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, വൈന്‍, സ്പിരിറ്റ്, മാംസം, കോഴി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നും ശക്തമായ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥ നടപ്പിലാക്കണമെന്നും ഇയു ആവശ്യപ്പെടുന്നു.റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍ തുടങ്ങിയ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്ന കയറ്റുമതി കരാര്‍ സാധ്യമായാല്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാകും.

Leave a Reply

Your email address will not be published. Required fields are marked *