June 8, 2025

വ്യാപാര തടസ്സങ്ങൾ പരിഹരിക്കണം; യൂറോപ്പ്യൻ യൂണിയനോട് ആവശ്യവുമായി ഇന്ത്യ

0
GGskYtuWUAAvoB6

ഇന്ത്യന്‍ ആഭ്യന്തര വ്യവസായം യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിപണികളില്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യൂറോപ്യന്‍ ട്രേഡ് ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി കമ്മീഷണര്‍ മരോസ് സെഫ്കോവിച്ചും തമ്മിലുള്ള ചര്‍ച്ചയില്‍ വെളിപ്പെടുത്തി. കൂടിക്കാഴ്ചയില്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയും ഇരുകൂട്ടരും വിലയിരുത്തി.

വ്യാപാരത്തെ താരിഫ്-ഇതര തടസ്സങ്ങള്‍ ദോഷകരമായി ബാധിക്കുന്നതായി ഗോയല്‍ ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികളുടെ ആവശ്യകത മന്ത്രാലയം ചൂണ്ടിക്കാട്ടി.സന്തുലിതമായ, പരസ്പര പ്രയോജനകരമായ എഫ്ടിഎ പരിശോധിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചതായി പ്രസ്താവന വ്യക്തമാക്കുന്നു. ഒമ്പത് റൗണ്ട് ചര്‍ച്ചകള്‍ക്കുശേഷം, സ്വതന്ത്ര വ്യാപാര കരാറിനെ സംബന്ധിച്ച് തന്ത്രപരമായ രാഷ്ട്രീയ മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *