June 8, 2025

മഹാരാഷ്ട്രയിൽ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങി ടൊയോട്ട

0
images (1) (21)

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ 827 ഏക്കര്‍ സ്ഥലത്തിന് അനുമതി ലഭിച്ചു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഈ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ കരാര്‍ ടികെഎം സംസ്ഥാന സര്‍ക്കാരുമായി ജൂലൈ 31 ന് ഒപ്പുവച്ചതായി റിപ്പോർട്ട് ചെയ്യുന്നു.ഇതിന്റെ ഭാഗമായി, 21,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. ഉല്‍പ്പാദനം 2026 ജനുവരി മുതൽ ആരംഭിക്കുമെന്നും, ഈ പദ്ധതിയില്‍ 8,000 നേരിട്ട് തൊഴില്‍ അവസരങ്ങളും 18,000 പരോക്ഷ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ അവലോകനം.20,000 കോടി രൂപ മുടക്കിൽ, പ്രതിവര്‍ഷം 4 ലക്ഷം ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുമെന്നാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ കരാറിനെ തുടര്‍ന്നുള്ള അവലോകനത്തില്‍ പറഞ്ഞു. ഈ പദ്ധതി ഓട്ടോമൊബൈല്‍ മേഖലയിലൊരു വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *