ടോട്ടൽ ഓട്ടമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു
ആലുവ: രോഗനിർണയത്തിൽ വേഗവും കൃത്യതയും ഉറപ്പു വരുത്താൻ സാധിക്കുന്ന ടോട്ടൽ ഓട്ടമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. സിയാൽ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, ലാബ് ഡയറക്ടർ ഡോ. സുനിത തോമസ്, റോഷ് ഡയഗ് നോസ്റ്റിക്സ് കോർ ലാബ് മാനേജർ മണികണ്ഠൻ ജയരാമൻ, പതോളജി വിഭാഗം മേധാവി ഡോ. ലത കെ. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. 1,300 ചതുരശ്ര അടി വിസ്തീർണമുള്ള മെഷീനിൽ പ്രതിദിനം 70,000 ടെസ്റ്റുകൾ വരെ നടത്താൻ കഴിയും.
