ടൈകേരള പുരസ്‌കാര വിതരണം നാളെ
കൊച്ചി: സംരംഭകരുടെ സംഘടനയായ ടൈകേരളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കെഎസ്ഐഡിസി ചെയർപഴ്സൻ സി. ബാലഗോപാലിന് സമ്മാനിക്കും. നാളെ കുമരകത്ത് നടക്കുന്ന ടൈകോൺ കേരള സമ്മേളനത്തിൽ മന്ത്രി പി. രാജീവ് പുരസ്കാരം നൽകും. സി. കെ രംഗനാഥൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിവിധ വ്യവസായ മേഖലകളിൽ കഴിവു തെളിയിച്ച 7 പേർക്കു പുരസ്കാരങ്ങൾ നൽകും. റജിസ്‌റ്റർ ചെയ്യാൻ https://events.tie.org/TiEconKerala2025 അല്ലെങ്കിൽ https://kerala.tie.org. സന്ദർശിക്കു.
