June 8, 2025

ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിതകളിൽ മൂന്ന് ഇന്ത്യക്കാർ

0
Nirmala-Sitharaman-Roshni-Nadar-Malhotra-Kiran-Majumdar-Shaw

ലോകത്തിലെ ഏറ്റവും ശക്തമായ 100 വനിതകളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ. ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർ ഈ വർഷം ഫോബ്‌സ് ലിസ്റ്റിൽ ഇടം പിടിച്ചു. ധനമന്ത്രി നിർമല സീതാരാമൻ, എച്ച്സിഎൽ ടെക് ചെയർപേഴ്‌സൺ റോഷ്നി നാടാർ മൽഹോത്രയും ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായും ഉൾപ്പെടുന്നു. വ്യവസായം, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യം, നയരൂപീകരണം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 28-ാം സ്ഥാനത്താണ് ധനമന്ത്രി നിർമല സീതാരാമൻ. ഇത് അഞ്ചാം തവണയാണ് ഈ പട്ടികയിൽ ഇടം നേടുന്നത്.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ്. 81-ാം സ്ഥാനത്ത് റോഷ്‌നി നാടാർ മൽഹോത്രയും 82-ാം സ്ഥാനത്ത് കിരൺ മജുംദാർ ഷായും ഉൾപ്പെട്ടിട്ടുണ്ട്. HCL ടെക്‌നോളജീസിന്റെ ചെയർപേഴ്സൺ ആയ റോഷ്‌നി ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളിൽ ഒരാളാണ്. ബയോകോൺ സ്ഥാപകയായ കിരൺ മജുംദാർ ഷാ 2024-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ 91-ാം സ്ഥാനത്താണ്. 1978ൽ ബയോകോൺ സ്ഥാപിച്ച അവർ ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡിന്റെ പ്രധാന പങ്കാളിയും ആകുന്നു.

Leave a Reply

Your email address will not be published. Required fields are marked *