September 9, 2025

സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര മനസ്സിലുണ്ടോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

0
SAVE_20250624_180228

ലേ ഓവറുകളുടെ മടുപ്പില്ലാത്ത, ദീര്‍ഘയാത്രകള്‍ തരുന്ന ക്ഷീണമില്ലാതെ കിടിലനൊരു യാത്ര മനസ്സിലുണ്ടോ? എങ്കില്‍ ബാഗ് പാക്ക് ചെയ്തോളൂ.. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ അതിമനോഹരമായ ഡസ്റ്റിനേഷനുകള്‍ ഇപ്പോഴിതാ നിങ്ങള്‍ക്കടുത്തുണ്ട്. സുന്ദരമായ ബീച്ചുകള്‍, തിരക്കുകളില്‍ നമ്മെയൊളിപ്പിക്കുന്ന നഗരങ്ങള്‍, അതുമല്ലെങ്കില്‍ മനസ്സിന്റേയും ശരീരത്തിന്റെയും സ്വസ്ഥതതേടിയുള്ള ആത്മീയവും സ്വച്ഛവുമായ ഇടങ്ങള്‍.

അങ്ങനെ ഏത് തരത്തിലുള്ള യാത്രയാണോ നിങ്ങളുടെ മനസ്സിലുള്ളത്, അതിനൊക്കെ അനുയോജ്യമാംവിധം നിരവധി ഓപ്ഷനുകള്‍ ക്വാലാലംപൂര്‍ വഴിയുള്ള സഞ്ചാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും മലേഷ്യ എയര്‍ലൈന്‍സ് തങ്ങളുടെ ഫ്ളൈറ്റ് സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ഏഷ്യയുടെ ഏറ്റവും സവിശേഷമായ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുമുള്ള യാത്ര അനായാസമായിരിക്കുകയാണ്.

ഏറ്റവും മനോഹരങ്ങളായ 5 ഡസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ..

1. കോലാലംപൂര്‍, മലേഷ്യ – ആകാശത്തിനും മേലെ വളര്‍ന്ന അതിശയ നഗരം

വെറുമൊരു ഇടത്താവളം എന്നതിലുപരി നിറയെ അതിശയങ്ങളൊളിപ്പിച്ച മനോഹരമായ നഗരമാണ് കോലാലംപൂര്‍. സ്ട്രീറ്റ് മാര്‍ക്കറ്റുകളും ടവറുകള്‍ക്കുമെല്ലാം പുറമേ പൈതൃകം വിളിച്ചോതുന്ന കാഴ്ചകള്‍ നിറയെയുള്ള നഗരമാണിത്. ആര്‍ട്ട് ഡെകോ സെന്‍ട്രല്‍ മാര്‍ക്കറ്റിലൂടെ കാഴ്ചകള്‍ കണ്ട് നടക്കാം, കാംപങ് ബാരുവിന്റെ പൂര്‍വ്വകാലത്തിലൂടെ അലയാം, ചൈന ടൗണിലെ ഹെറിറ്റേജ് കഫെകളില്‍ നിന്നും കോപ്പി ആസ്വദിക്കാം. അങ്ങനെ എന്തെല്ലാം നിങ്ങള്‍ക്കായി കോലാലംപൂര്‍ കാത്തുവച്ചിരിക്കുന്നു.

2. ബാലി, ഇന്തോനേഷ്യ – ആത്മീയതിയിലേക്കും സര്‍ഫിംഗിലേക്കും ഒരു യാത്ര

ബീച്ച് ക്ലബുകളും ഇന്‍സ്റ്റഗ്രാം ഫീഡുകള്‍ക്കും പുറമേ നിറയെ കാഴ്ചകള്‍ ബാലിയിലുണ്ട്. ഉബൂദിലേക്കുള്ള യാത്ര കലാ തനിമ നിറഞ്ഞ വഴികളിലേക്കും സംസ്‌കാരത്തിന്റെ ഈടുവെപ്പായ അമ്പലങ്ങളിലേക്കും പച്ചത്തിരമാലകള്‍ പോലെ അലതല്ലുന്ന റൈസ് ടെറസുകളിലേക്കും കൂടിയുള്ളതാണ്. സിഡമെനിലും, അമേഡിലും ബാലിയുടെ മറ്റൊരു ഭാവത്തെ പൈതൃകത്തെ അറിയാം.

3. ഡാ നാങ്, വിയറ്റ്നാം – തിരകളും സംസ്‌കാരവും സമന്വയിക്കുന്ന ഇടം

വിയറ്റ്നാമിലെ സഞ്ചാരികളുടെ ഇഷ്ടങ്ങളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഡാ നാങ്. കടലിന്റെ ഭംഗിയും ഒപ്പം ചേരുന്ന പൈതൃകവും. മൈ ഖേ ബിച്ചിലെ അലകളുടെ ശബ്ദം കേട്ട് ഉറക്കമുണരാം, മാര്‍ബിള്‍ മൗണ്ടെയ്ന്‍സിലെ ഗുഹകള്‍ സന്ദര്‍ശിക്കാം, സമീപത്തുള്ള ജീവിക്കുന്ന പെയിന്റിംഗ് എന്ന് വിശേഷിപ്പിക്കാവുന്ന ഹോയ് ആനിലേക്ക് പോകാം.. അങ്ങനെ എന്തെല്ലാം കാഴ്ചകള്‍..

4. സിംഗപ്പൂര്‍ – അത്ഭുതങ്ങളുടെ നഗരം

ഭാവിയും പാരമ്പര്യവും ഒരുമിച്ച് ചേരുന്ന കാഴ്ചയാണ് സിംഗപ്പൂര്‍ നമുക്ക് മുന്നിലെത്തിക്കുന്നത്. മനോഹര ക്ഷേത്രങ്ങള്‍, ചൈന ടൗണിലെ ചെറു വില്‍പ്പനക്കാരില്‍ നിന്നും വ്യത്യസ്ത രുചികള്‍ ആസ്വദിക്കാം. പുലൗ ഉബിനിലെ മാന്‍ഗ്രോവ്‌സിലൂടെ കയാക്കിംഗ് ചെയ്യാം. ഒരു സ്‌റ്റോപ്പ് ഓവര്‍ എന്നതിനപ്പുറം, ഒറ്റ നഗരത്തിലേക്കുള്ള ചിലവില്‍ മലേഷ്യ എയര്‍ലൈന്‍സിന്റെ ബോണസ് സൈഡ് ട്രിപ്പിലൂടെ രണ്ട് സിറ്റികളിലേക്ക് സഞ്ചരിക്കുവാനാകും.

5. ഫുക്കറ്റ്​, തായ്‌ലാന്‍ഡ് – തീരങ്ങളുടേയും മലനിരകളുടേയും നാട്

പാര്‍ട്ടിലൈറ്റുകള്‍ക്കും ബീച്ച് ലോഞ്ചറുകള്‍ക്കും പുറമേ ഏറെ കാഴ്ചകള്‍ ഫുക്കറ്റ്​ കാത്തുവച്ചിട്ടുണ്ട്. ഓള്‍ഡ് ടൗണിലെ സിനോ പോര്‍ട്ടുഗീസ് സ്ട്രീറ്റുകളിലൂടെ സഞ്ചരിക്കാം. കോറല്‍ ഐലന്റിലേക്ക് ഒരു ബോട്ടെടുക്കാം.. അല്ലെങ്കില്‍ ആന്‍ഡമാന്‍ സീയുടെ പനോരമിക് വ്യൂ ആസ്വദിക്കുന്നതിനായി ബിഗ് ബുദ്ധ ട്രെയില്‍സില്‍ ട്രെക്കിംഗ് ചെയ്യാം.

കോലാലംപൂര്‍, ബാലി, സിംഗപ്പൂര്‍, ഫുക്കറ്റ്, ഡാ നാങ് തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം തിരുവവന്തപുരത്തു നിന്നും ഇപ്പോള്‍ മലേഷ്യ എയര്‍ലൈന്‍സ് വഴി എളുപ്പത്തിലും സുഖകരമായും സഞ്ചരിക്കാം. ജൂണ്‍ 30നകം ബുക്ക് ചെയ്യുന്നവര്‍ക്ക് എക്‌സ്‌ക്ലൂസീവ് റിട്ടേണ്‍ നിരക്കും ലഭ്യമാകും, ഒക്ടോബര്‍ 30 വരെ ഏത് സമയത്തും സഞ്ചരിക്കുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക – https://www.malaysiaairlines.com/in/en/promotions/time-for-new-journeys.html***

Leave a Reply

Your email address will not be published. Required fields are marked *