സൊല്യൂഷൻസിനെ ഏറ്റെടുത്ത് തിങ്ക് ബയോ.എഐ ഇൻഫോ ഹെൽത്ത്
കൊച്ചി: എഐ കമ്പനിയായ തിങ്ക്ബയോ.എഐ, യുകെയിലെ ആശുപത്രി അസറ്റ് മാനേജ്മെന്റ് സോഫ്റ്റ് വെയർ ദാതാക്കളായ ഇൻഫോ ഹെൽത്ത് സൊല്യൂഷൻസിനെ ഏറ്റെടുത്തു. “ഇൻഫോ ഹെൽത്ത് സൊല്യൂഷൻസ് തിങ്ക്ബ യോ.എഐ’ എന്ന പേരിലാകും കമ്പനിയുടെ ഇനി പ്രവർത്തനം.ഇൻഫോ ഹെൽത്ത്, തിങ്ക്ബ യോ.എഐയുമായി ചേർന്നാൽ യുകെ ഹെൽത്ത് കെയർ വിപണിയിൽ പ്രധാന പങ്കാളിയാകുമെന്നാണ് പ്രതീക്ഷയെന്ന് തിങ്ക്ബയോ.
എഐ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി വ്യക്തമാക്കി. 2 കമ്പനികളുടെ സംയു ക വൈദഗ്ധ്യം, കൂടുതൽ വിശ്വാസ്യതയോടെയും മികവോടെയും മുന്നോട്ട് പോകാൻ സഹായകമാകുമെന്ന് ഇൻഫോ ഹെൽത്ത് സൊല്യൂഷൻസ് സിഇഒ എം. റസൽ വ്യക്തമാക്കി.
