March 18, 2026

പൂജ ബംപർ സമ്മാനത്തുകയിൽ വലിയ മാറ്റമില്ല: മന്ത്രി

0
k-n-balagopal.1.3495728

തിരുവനന്തപുരം: പൂജ ബംപർ ലോട്ടറിയുടെ സമ്മാനത്തുകയിൽ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ബംപറിന്റെ സമ്മാനഘടനയിൽ മാറ്റം വരുത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി ഉയർത്തിയപ്പോൾ അതിൽ നിന്നു സംസ്ഥാനത്തിന് കിട്ടേണ്ട തുകകുറച്ചിട്ടുണ്ട്. ടിക്കറ്റിന്റെ വില വർധിപ്പിക്കാതെയാണ് പ്രശ്നം പരിഹരിച്ചത്. ബംപർ ടിക്കറ്റ് ധൈര്യമായി വാങ്ങാം. ചെറിയതോതിൽ മാത്രമേ സമ്മാനഘടനയിൽ മാറ്റം വരുത്തിയിട്ടുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *