February 1, 2026

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

0
764b42334bddfcfb0189fb9a47cd5886

സ്വർണവിലയില്‍ റെക്കോർഡ് കുതിപ്പാണ് കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി രേഖപ്പെടുത്തിയിരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 1,360 രൂപ വർധനവോടെ 92,280 രൂപയിലേക്കെത്തിയിരുന്നു.

എന്നാൽ ഇന്നലത്തെ സ്വർണവിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിനും ഇന്നലത്തെ നിരക്കായ 11,535 രൂപ തന്നെ തുടരുന്നു. കഴിഞ്ഞ കുറച്ച്‌ കാലമായി സ്വർണവില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണ വിലയില്‍ ലോക വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും.

അതെസമയം ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ അന്താരാഷ്ട്ര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും അലയൊലികള്‍ സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *