ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഐഫോൺ 15 മോഡലുകൾ; ആദ്യ പത്തിൽ സാംസങ് എ സീരീസും

കാലിഫോർണിയ: 2024-ലെ മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മൂന്ന് സ്മാർട്ട്‌ഫോണുകളും അമേരിക്കൻ ബ്രാൻഡായ ആപ്പിളിന്റെ ഐഫോണുകൾ ആയിരുന്നു. കൗണ്ടർപോയിന്റ് റിസർച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആഗോള വിപണിയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കൈവശപ്പെടുത്തിയതു ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങിന്റെ ഗ്യാലക്‌സി ഫോണുകളാണ്. 2023-ലെ മൂന്നാം പാദത്തിലും ആദ്യ നാലു സ്ഥാനങ്ങളിൽ ഐഫോൺ മോഡലുകളായിരുന്നു.2024-ലെ മൂന്നാം പാദത്തിൽ വിറ്റഴിഞ്ഞ ആദ്യ മൂന്ന് സ്മാർട്ട്ഫോണുകളും ഐഫോൺ 15 സീരീസിലെ മോഡലുകളാണ്. ഐഫോൺ 15 ഒന്നാം സ്ഥാനത്ത്, ഐഫോൺ 15 പ്രോ മാക്സ് രണ്ടാമത്, ഐഫോൺ 15 പ്രോ മൂന്നാം സ്ഥാനത്തും എത്തി. നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം സാംസങിന്റെ ഗ്യാലക്സി A15 4ജി, A15 5ജി മോഡലുകൾ എത്തിയപ്പോൾ, ഗ്യാലക്സി A35 5ജി ആറാം സ്ഥാനത്തും ഗ്യാലക്സി A05 ഏഴാം സ്ഥാനത്തുമെത്തി. ഐഫോൺ 14 എട്ടാം സ്ഥാനത്ത് ഇടം പിടിച്ചു. ചൈനീസ് ബ്രാൻഡായ റെഡ്മിയുടെ 13സി 4ജി ഒമ്പതാമതും സാംസങിന്റെ ഗ്യാലക്സി S24 പത്താമതുമാണ്.ഒരു കലണ്ടർ വർഷത്തിന്റെ മൂന്നാം പാദത്തിൽ ആദ്യമായാണ് ഐഫോണിന്റെ പ്രോ മോഡലുകൾ മൊത്തം ഐഫോൺ വിൽപ്പനയിൽ പാതിപങ്ക് ഏറ്റെടുത്തത്. ഉപയോക്താക്കൾ ഹൈ-എൻഡ് ഫോണുകൾക്കായി കൂടുതലായി തിരിഞ്ഞതോടെ, ആപ്പിളിന്റെ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾക്കിടയിലെ വിൽപ്പന വ്യത്യാസം കുറയുകയും ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. സാംസങ് ഗ്യാലക്സി A സീരീസിലെ ബജറ്റ്-ഫ്രണ്ട്‌ലി മോഡലുകൾ ഇതിൽ അഞ്ചിൽ നാലും ആണ്. 2018നുശേഷം ആദ്യമായി സാംസങിന്റെ എസ് സീരീസിലെ ഒരു മോഡൽ ആദ്യ പത്തിൽ ഇടം നേടിയത് ശ്രദ്ധേയമാണ്.