സ്പാം ഭീഷണി; ഉപയോക്തൃ സൗഹൃദ ആപ്പുമായി ട്രായ്

സ്പാം കോളുകളും മെസേജുകളും സേജുകളും ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താവിന് സാധിക്കുന്ന തരത്തിലുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ട്രായ്. സ്പാം കോളുകളും മെസേജുകള്‍ വഴിയുള്ള വ്യാജ ലിങ്കുകള്‍ വഴിയുണ്ടാകുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മുൻനിർത്തിയാണ് ഡിഎന്‍ഡി ആപ്പിലൂടെ പുതിയ ഓപ്ഷന് കൊണ്ടുവരാനുള്ള നീക്കം.
നിലവില്‍, ഡിഎന്‍ഡി ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്പാം കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമേ കഴിയൂ. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് ആപ്പ് ടെലികോം കമ്പനികള്‍ക്ക് നല്‍കുകയും അതനുസരിച്ച് കമ്പനികള്‍ ശല്യക്കാരായ നമ്പറുകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുക.എന്നാല്‍ ട്രായ് ലക്ഷ്യമിട്ട ഓപ്ഷന് ഡിഎന്‍ഡി ആപ്പില്‍ വന്നാല്‍ ഉപയോക്താക്കള്‍ക്ക് തന്നെ നേരിട്ട് സ്പാം നമ്പറുകള്‍ക്ക് എതിരേ നടപടി എടുക്കാന്‍ സാധിക്കും.
ഇത് മൂലം ഉപയോക്താക്കള്‍ക്ക് ഒരു നമ്പറില്‍ നിന്ന് അസൗകര്യം ഒഴിവാക്കാനും നടപടി ഉറപ്പാക്കാനും സാധിക്കും. പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നതിലൂടെ 2016ല്‍ അവതരിപ്പിച്ച ഡിഎന്‍ഡി ആപ്പ് സ്പാംകോളുകള്ക്കെതിരായ പ്രതിരോധ ശക്തിയായി നിലകൊള്ളും.