June 7, 2025

ചിരട്ടയുടെ വില ഉയർന്നു; കിലോയ്ക്ക് 31 രൂപ, കരകൗശല മേഖല ആശങ്കയിൽ

0
images (3) (17)

കേരളത്തിൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. ഒപ്പം ചിരട്ടയുടെ വിലയും. തമിഴ്നാട്ടിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ചിരട്ട കയറ്റി അയക്കുന്നത്. ഒരു കിലോ ചിരട്ട ഇപ്പോൾ 31 രൂപക്കാണ് ശേഖരിക്കുന്നത്. തേങ്ങവിലയിൽ ഉണ്ടായ കുതിപ്പും ചാഞ്ചാട്ടവുമാണ് ചിരട്ടയുടെ വില കൂടാൻ പ്രധാന കാരണം.

തേങ്ങയ്ക്ക് വില കൂടിയതോടെ പലരും പച്ചതേങ്ങ പൊതിച്ച് വിൽക്കാൻ തുടങ്ങി. ഇതോടെ ചിരട്ടയുടെ ലഭ്യത ഗണ്യമായി കുറയുകയും ഡിമാന്റ് കൂടുകയും ചെയ്തു.പാലക്കാട്ടുനിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് നിലവിൽ ചിരട്ട സംഭരിച്ച് കൊണ്ടു പോകുന്നത്.

സൗന്ദര്യവർദ്ധിത ഉത്പന്നങ്ങളിലും വെള്ളം, പഴച്ചാർ, പഞ്ചസാര തുടങ്ങിയവ ശുദ്ധീകരിക്കാനുമാണ് ചിരട്ടക്കരി പ്രധാനമായും ഉപയോഗിക്കുന്നത്. കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളും നിർമ്മിക്കുന്നവർക്കും ചിരട്ട ഏറെ പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ്. ആവശ്യത്തിന് അനുസരിച്ച് ചിരട്ട ഇനി കരകൗശലക്കാർക്കും കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇത് ചിരട്ട ഉത്പന്നങ്ങളുടെ വില ഉയർത്താൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *