June 8, 2025

പുതിയ റെയിൽവേ സമയക്രമം നാളെ നിലവിൽ വരും

0
2__4_

പുതിയ റെയിൽവേ സമയക്രമം നാളെ നിലവിൽ വരും. ജനുവരി 1 മുതൽ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയുടെ വേഗത കൂടുന്നതോടൊപ്പം, വേണാട് എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ് തുടങ്ങിയവയുടെ സമയത്തിലും മാറ്റം വരും. ട്രെയിനുകളുടെ പുതുക്കിയ സമയം ദേശീയ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (NTES) മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റ് വഴിയോ അറിയാവുന്നതാണ്.

മംഗളൂരു – തിരുവനന്തപുരം മലബാർ എക്‌സ്പ്രസിന്റെ വേഗതയിൽ 30 മിനിറ്റിന്റെ വർധന ഉണ്ടാകും. എറണാകുളത്ത് പുലര്‍ച്ചെ 03:15ന് എത്തുന്നതിന് പകരം 03:10ന് എത്തും, കൊല്ലത്ത് 07:02ന് പകരം 06:25ന് എത്തും. തിരുവനന്തപുരത്ത് ഇപ്പോഴത്തെ 09:00ന് പകരം 08:30ന് എത്തും. ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസിന്റെ വേഗതയിൽ 35 മിനിറ്റിന്റെ വ്യത്യാസം വരുന്നു, ചെന്നൈയിൽനിന്ന് രാവിലെ 9:45ന് പകരം 10:20ന് പുറപ്പെടും.വേണാട് എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ് എന്നിവയുടെ പുറപ്പെടുന്ന സമയത്തും മാറ്റമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *