June 8, 2025

സാംസങ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ!അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6

0
images (2) (24)

സോൾ: സ്മാർട്ട്ഫോൺ വിപണിയിൽ ദിനംപ്രതി പുതിയ പരീക്ഷണങ്ങളുണ്ടാകുമ്പോൾ, ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി വ്യാപകമായിരുന്നുവെങ്കിലും, ഇപ്പോഴാണ് ലോഞ്ച് തീയതി ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.കൊറിയൻ മാധ്യമമായ എഫ്എൻന്യൂസ് റിപ്പോർട്ടനുസരിച്ച്, സാംസങിന്റെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ ഒക്ടോബർ 25ന് ലോഞ്ച് ചെയ്യപ്പെടും. സാംസങ് ഗ്യാലക്സി സ്സെഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ എന്ന് പേരിട്ട ഫോണിന്റെ വില 2200 ഡോളർ, ഏകദേശം 1,85,000 രൂപ, ആയിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യഘട്ടത്തിൽ ദക്ഷിണ കൊറിയയിലും ചൈനയിലും മാത്രമായിരിക്കും ഈ ഫോൺ ലഭ്യമാവുക, ദക്ഷിണ കൊറിയയിൽ ഇത് ഒക്ടോബർ 25ന് എത്തിയേക്കും.ഇതുവരെ സാംസങ് പുറത്തിറക്കിയ ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും ഗ്യാലക്സി സ്സെഡ് ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ. വെറും 10 എംഎം മാത്രമായിരിക്കും ഫോണിന്‍റെ കനം, മുമ്പത്തെ ഗ്യാലക്സി സ്സെഡ് ഫോൾഡ് 6ന്‍റെ 121 മില്ലിമീറ്ററിനേക്കാൾ കുറവാണ്. 6.5 ഇഞ്ച് എക്‌സ്റ്റേണൽ ഡിസ്പ്ലേയും 8 ഇഞ്ച് ഇൻറേണൽ ഡിസ്പ്ലേയും സവിശേഷതകളായ ഫോണിന് 12 ജിബി റാം, 256 ജിബി സ്റ്റോറേജും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *