June 8, 2025

വൻ നിക്ഷേപ പദ്ധതികളോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം

0
KLinvest

വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം.

കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.

ഇതിനോടകം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ 374 കമ്പനികള്‍ നിക്ഷേപ താത്പര്യ കരാറില്‍ ഒപ്പിട്ടു. ആകെ 1,52,905 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ തൊഴില്‍ സംസ്‌കാരം മാറിയെന്നും കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *