March 24, 2026

മെസേജിങ് ആപ്പുകളില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

0
7f6689e78bc7930a24600b89dbb8f97917645002559961316_original

വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇനി മുതല്‍ ഒരു ആക്ടീവ് സിം കാര്‍ഡില്ലാതെ ഈ ആപുകളിലെ സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. പുതിയ നിയമപ്രകാരം ഇത്തരം ആപുകള്‍ സിം കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാനാവു.

ഇതോടെ സിംകാര്‍ഡുള്ള ഡിവൈസില്‍ മാത്രമേ മെസേജിങ് ആപുകള്‍ ഉപയോഗിക്കാനാവു. വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്യുന്നതിനും ചില നിയന്ത്രണങ്ങള്‍ ടെലികോം മന്ത്രാലയം കൊണ്ട് വന്നിട്ടുണ്ട്. വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്തവര്‍ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപിലേക്ക് ലോഗ് ഇന്‍ ചെയ്യണം. ഉപഭോക്താക്കള്‍ ലോഗ് ഔട്ട് ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ആപില്‍ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനം അവതരിപ്പിക്കണമെന്നും ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *