June 8, 2025

സെബി ചെയർപേഴ്സനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ

0
fotojet_363x203xt

ദില്ലി: മാധബി പുരി ബുച്ചിന്റെ കാലാവധി ഈ മാസാവസാനം കഴിയുന്നതിനാൽ സെബിയുടെ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചതായി സർക്കാർ ഉത്തരവിൽ അറിയിച്ചു.

നിരവധി ആരോപണങ്ങൾക്ക് പിന്നാലെയാണ് സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ കാലപരിധി കഴിയുന്നത്. നിരവധി ആരോപണങ്ങൾ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നതോടെ മാധബിക്കെതിരെ ഉയർന്നിരുന്നു.സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് ആരോപണം. ഇതെ തുടർന്ന് മാധബി ബുച്ചിന് ജസ്ററിസ് എ എൻ ഖാന്വിൽക്കർ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *