March 17, 2026

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബത്തിൽ ഒന്നാമത് അംബാനി കുടുംബം

0
Ambani_Ladies_Nita_Isha_Shloka_Radhika_1715944292571_1716984999720

ബ്ലൂംബെർഗിന്റെ ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാമത് അംബാനി കുടുംബമാണ്, 90.5 ബില്യൺ ഡോളർ ആണ് അംബാനി കുടുംബത്തിന്റെ ആസ്തി. അതായത്, ഏകദേശം 7.85 ലക്ഷം കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള തായ്‌ലൻഡിലെ ചീരവനോണ്ട് കുടുംബത്തിന്റെ ആസ്തി 3.70 ലക്ഷം കോടി രൂപയാണ്. ഇത് അംബാനിയുടെ മൊത്തം സമ്പത്തിൻ്റെ പകുതിയിൽ താഴെയാണ്.

മൂന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിലെ ഹാർട്ടോണോ കുടുംബത്തിന്റെ സമ്പാദ്യം ഏകദേശം 3.66 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ മിസ്ത്രി കുടുംബമാണ് നാലാം സ്ഥാനത്ത് 3.25 ലക്ഷം കോടി രൂപയാണ് സമ്പാദ്യം. അഞ്ചാം സ്ഥാനത്ത് ഹോങ്കോങ്ങിലെ ക്വോക്ക് കുടുംബമാണ് 3.09 ലക്ഷം കോടി രൂപയാണ് ആസ്തി. ഇന്ത്യയിലെ ജിൻഡാൽ കുടുംബമാണ് ഏഴാം സ്ഥാനത്ത്, 2.43 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. ഇന്ത്യയിലെ ബിർള കുടുംബമാണ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്. 23 ബില്യൺ ഡോളറാണ് ആകെ ആസ്തി

Leave a Reply

Your email address will not be published. Required fields are marked *