ടിവിഎസിന്റെ വില്‍പ്പനയില്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ച

നവംബര്‍ മാസത്തെ മൊത്ത വില്‍പ്പനയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി 10 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 2023 നവംബറിലെ 3,64,231 യൂണിറ്റുകളെ അപേക്ഷിച്ച് 2024 നവംബറില്‍ 4,01,250 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മൊത്തം ഇരുചക്രവാഹന വില്‍പ്പന, 2023 നവംബറിലെ 3,52,103 യൂണിറ്റുകളില്‍ നിന്ന് 12 ശതമാനത്തിന്റെ വര്‍ധനയോടെ 3,92,473 യൂണിറ്റിലെത്തി. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 6 ശതമാനം ഉയര്‍ന്ന് 2,87,017 യൂണിറ്റുകളില്‍നിന്ന് 3,05,323 യൂണിറ്റായി. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. 2023 നവംബറിലെ 16,782 യൂണിറ്റുകളില്‍ നിന്ന് 57 ശതമാനത്തിന്റെ വര്‍ധനയോടെ 26,292 യൂണിറ്റിലെത്തി. മൂന്ന് ചക്രവാഹന വില്‍പ്പനയില്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2023 നവംബറിലെ 12,128 യൂണിറ്റുകളില്‍നിന്ന് 8,777 യൂണിറ്റിലേക്ക് കുറഞ്ഞു. അതേസമയം, കയറ്റുമതിയില്‍ വലിയ നേട്ടം കൈവരിച്ചു. 2023 നവംബറിലെ 75,203 യൂണിറ്റുകളെ അപേക്ഷിച്ച് 25 ശതമാനം ഉയര്‍ന്ന് 93,755 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്.