March 22, 2026

ലോകത്തെ ഏറ്റവും ധനികയായ ഗായികയായി ടെയ്‌ലർ സ്വിഫ്റ്റ്

0
GettyImages-20530449362

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ധനികരായ ഗായികമാരിൽ ഒന്നാംസ്ഥാനവുമായി ടെയ്‌ലർ സ്വിഫ്റ്റ്. ഇതുവരെ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളിക്കൊണ്ടാണ് ടെയ്‌ലർ സ്വിഫ്റ്റ് ഒന്നാമത് എത്തിയത്. ഫോബ്‌സ് മാസിക ഏറ്റവും ഒടുവിലായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ടെയ്‌ലറിന്‍റെ കുതിച്ചുചാട്ടം. ടെയ്‌ലറിന്റെ ആസ്തി 1.6 ബില്യൻ ഡോളർ ആണ്. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്.

ഒറ്റ വർഷത്തിൽ 500 മില്യൺ ഡോളറിന്റെ വർധനവാണ് ടെയ്‌ലറിന് ഉണ്ടായിരിക്കുന്നത്. പാട്ട് കൊണ്ടു മാത്രം ഇത്രയധികം പണം സമ്പാദിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ടെയ്‌ലർ സ്വിഫ്റ്റ്. ഈ പട്ടികയിൽ രണ്ടാമതുള്ള റിഹാനയുടെ നിലവിലെ ആസ്തി 1.4 ബില്യൻ ഡോളറാണ്. 1.7 ബില്യൻ ഡോളറിൽനിന്നാണ് റിഹാനയുടെ സ്വത്ത് 1.4 ബില്യൻ ഡോളറായി കുറഞ്ഞതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *