June 8, 2025

ടാറ്റയുടെ ഐഫോണ്‍ ഫാക്ടറി നവംബറില്‍

0
Tata-to-build-fourth-iPhone-assembly-plant-in-November

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനിയായ ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ പ്ലാന്റാണ് സജ്ജമാകുന്നത്.ആറായിരം കോടി രൂപ ചെലവിലാണ് പ്ലാന്റ് ഒരുങ്ങുന്നത്. നവംബറില്‍ ഉല്‍പ്പാദനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചത് നാല് വര്‍ഷം മുമ്പാണ്. പക്ഷേ ഇത് അതിവേഗം വികസിക്കുകയായിരുന്നു. 250 ഏക്കര്‍ പ്ലാന്റില്‍ നിന്ന് ഐഫോണുകള്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ വേഗത്തിൽ നടക്കുകയാണെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *