September 9, 2025

ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കെഎസ്‌ഇബിക്കായുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് കരാര്‍

0
images (1) (15)

ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കെഎസ്‌ഇബിക്കായുള്ളബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് കരാര്‍ കൊച്ചി: ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ മുൻനിര പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നുമായ ടാറ്റ പവർ റിന്യൂവബിള്‍ എനർജി ലിമിറ്റഡ് ബാറ്ററി എനർജി സ്റ്റോറേജ് പർച്ചേസ് കരാർ എൻഎച്ച്‌പിസി ലിമിറ്റഡുമായി ഒപ്പുവെച്ചു.

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിനുവേണ്ടിയാണ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വാങ്ങുന്നത്. മത്സരാത്മകമ ബിഡ് വഴിയാണ് ടാറ്റ പവറിന് പദ്ധതി ലഭിച്ചത്. അരീക്കോടുള്ള കെഎസ്‌ഇബിയുടെ 220 കെ.വി സബ്‌സ്റ്റേഷനില്‍ 30 മെഗാവാട്ട് / 120 മെഗാവാട്ട് അവർ ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിന്നുവേണ്ടിയാണ് എൻഎച്ച്‌പിസി കരാർ ക്ഷണിച്ചത്.

ഗ്രിഡ് ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിച്ചും പുനരുപയോഗ ഊർജ്ജത്തിൻറെ സുഗമമായ സംയോജനം സാധ്യമാക്കിയും കേരളത്തിലെ പീക്ക് പവർ ഡിമാൻഡ് നേരിടുന്നതില്‍ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൻറെ പിന്തുണയോടെ, താരിഫ് അധിഷ്ഠിത മത്സര ബിഡ്ഡിംഗ് ചട്ടക്കൂടിന് കീഴില്‍, കേരളത്തില്‍ 125 മെഗാവാട്ട് / 500 മെഗാവാട്ട് ബാറ്ററി സംഭരണ ശേഷി വികസിപ്പിക്കുന്നതിനുള്ള എൻഎച്ച്‌പിസിയുടെ സംരംഭത്തിൻറെ ഭാഗമാണിത്.

2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസില്‍ ഇതര ഇന്ധന ശേഷി കൈവരിക്കുക എന്ന ഇന്ത്യാ ഗവണ്‍മെൻറിൻറെ ലക്ഷ്യത്തെ ഈ സംരംഭം പിന്തുണയ്ക്കുന്നതാണ്.ഊർജ്ജ മന്ത്രാലയത്തിൻറെ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 12 വർഷത്തെ ബാറ്ററി എനർജി സ്റ്റോറേജ് പർച്ചേസ് എഗ്രിമെൻറ് പ്രകാരമാണ് പ്രവർത്തിക്കുക. 15 മാസത്തിനുള്ളില്‍ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഈ പദ്ധതി അത്യാധുനികവും, സുസ്ഥിരവുമായ ഊർജ്ജ പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള ടാറ്റ പവർ റിന്യൂവബിള്‍ എനർജി ലിമിറ്റഡിൻറെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ്.ഈ പുതിയ പദ്ധതിയോടെ, ടാറ്റ പവർ റിന്യൂവബിള്‍ എനർജിയുടെ മൊത്തം പുനരുപയോഗ ഊർജ ശേഷി ഏകദേശം 10.9 ഗിഗാവാട്ടായി വർധിച്ചിട്ടു ണ്ട്. ഇതില്‍ 5.6 ഗിഗാവാട്ട് പ്രവർത്തനക്ഷമമായ പദ്ധതികളാണ്. അതില്‍ 4.6 ഗിഗാവാട്ട് സോളാറും 1 ഗിഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊർജവുമാണ് ഉള്‍പ്പെടുന്നത്. 5.3 ഗിഗാവാട്ട് വിവിധ വികസന ഘട്ടങ്ങളിലായുള്ള പദ്ധതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *