June 8, 2025

ടാറ്റ പ്ലേയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ഒന്നാകുന്നു

0
Untitled-design-62

ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി കമ്പനികളെ ഒറ്റ കമ്പനിയാക്കി മാറ്റി വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സാറ്റലൈറ്റ് ടി.വി ചാനലുകള്‍ വിട്ട് ഉപയോക്താക്കള്‍ കൂടുതലായി ഇന്റര്‍നെറ്റ് അധിഷ്ടിത സംവിധാനങ്ങളിലേക്ക് മാറിയത് ഡി.ടി.എച്ച് വരിക്കാരുടെ എണ്ണം കുറയാന്‍ കാരണമായി.

പുതിയ സംരംഭത്തില്‍ 52 മുതല്‍ 55 ശതമാനം വരെ ഓഹരിപങ്കാളിത്തം എയര്‍ടെല്ലിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എയര്‍ടെല്ലിനായിരിക്കും കൂടുതല്‍ മേധാവിത്വം. രണ്ടു കമ്പനികളും തമ്മില്‍ ചേരുമ്പോള്‍ 6,000-7,000 കോടി രൂപയുടെ വിപണിമൂല്യമാണ് കണക്കാക്കുന്നത്.

ടാറ്റ പ്ലേയ്ക്കും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിക്കും കൂടി 3.5 കോടി ഉപയോക്താക്കളാണുള്ളത്. പുതിയ സംയുക്ത കമ്പനി വരുന്നതോടെ ഡി.ടി.എച്ച് രംഗത്ത് കൂടുതല്‍ സജീവമാകൻ കഴിയുമെന്നാണ് കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *