June 8, 2025

ടാറ്റ മോട്ടോഴ്‌സ്: ഒക്ടോബറിലെ വിൽപ്പനയിൽ നേരിയ ഇടിവ്

0
images (2) (1)

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ആഭ്യന്തര, അന്തർദേശീയ വിൽപ്പനയിൽ ചെറിയ ഇടിവ്. ഒക്ടോബർ മാസത്തിൽ കമ്പനി വിറ്റത് 82,682 യൂണിറ്റ് മാത്രമാണ്, കഴിഞ്ഞ വർഷം ഈ മാസത്തിൽ 82,954 യൂണിറ്റുകൾ വിറ്റിരുന്നു.അതേസമയം, മൊത്തം ആഭ്യന്തര വിൽപ്പന 80,839 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് 80,825 യൂണിറ്റുകൾ വിറ്റതായി ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇലക്ട്രിക് വാഹനങ്ങളെയും ഉൾക്കൊള്ളിച്ചുള്ള മൊത്തം പാസഞ്ചർ വാഹന (പിവി) വിൽപ്പന 48,637 യൂണിറ്റുകളിൽ നിന്ന് 48,423 യൂണിറ്റായി കുറഞ്ഞു.അതുപോലെ, ആഭ്യന്തര പിവി വിൽപ്പന 48,337 യൂണിറ്റിൽ നിന്ന് 48,131 യൂണിറ്റായി കുറയുകയായിരുന്നുവെന്ന് കമ്പനി അറിയിച്ചു.2023 ഒക്ടോബറിലെ 34,317 യൂണിറ്റുകൾക്ക് ശേഷം, കഴിഞ്ഞ മാസത്തെ മൊത്തം വാണിജ്യ വാഹന വിൽപ്പന 34,259 യൂണിറ്റായി കുറഞ്ഞതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *