June 8, 2025

ടാറ്റ മോട്ടോഴ്‌സിന്‍റെ രണ്ടാം പാദ ലാഭത്തിൽ 9.9% ഇടിവ്

0
images (1) (15)

ടാറ്റ മോട്ടോഴ്സിന്റെ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ 9.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ പാദത്തിൽ കമ്പനി 3,450 കോടി രൂപയോളം അറ്റാദായം കൈവരിച്ചു, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 3,832 കോടി രൂപയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് തന്റെ റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്.പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം, കഴിഞ്ഞ സാമ്പത്തിക വർഷത്തെ 1,04,444 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, 1,00,534 കോടി രൂപയായാണ് ഈ വർഷം കുറഞ്ഞത്. മൊത്തം ചെലവുകള്‍ 97,330 കോടി രൂപയായി, അതേസമയം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ചെലവുകള്‍ 1,00,649 കോടി രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *