June 8, 2025

കേരളത്തിൽ ടാറ്റയുടെ രണ്ട് പുതിയ ഇ-വി സ്റ്റോറുകൾ കൂടി തുറന്നു; ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാൻ പദ്ധതിയുമായി കമ്പനി

0
images (1) (28)

ടാറ്റയുടെ ഇ-വി സ്റ്റോറുകൾ കേരളത്തിൽ രണ്ടായി കൂട്ടി; ഇലക്ട്രിക് കാറുകളുടെ വില കുറയ്‌ക്കാനുള്ള പദ്ധതിയുംടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ രണ്ടു പുതിയ ഇലക്ട്രിക് കാർ ഷോറൂമുകൾ തുറന്നു. കണ്ണൂരിലെ തോട്ടഡും, തൃശ്ശൂരിലെ കുട്ടനെല്ലൂരും ഇവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്. ഇതോടെ, ടാറ്റയുടെ പ്രത്യേക ഇ-വി സ്റ്റോറുകളുടെ എണ്ണം കേരളത്തിൽ നാലായി ഉയർന്നു.കണ്ണൂരിലെ 5200 ചതുരശ്ര അടി വിസ്തൃതിയിലുള്ള ആദ്യത്തെ സ്റ്റോറിൽ, കാറുകളുടെ വില്പനക്ക് പുറമേ, സർവീസ്, സ്പേർ പാർട്സ് എന്നീ സൗകര്യങ്ങൾക്കും പത്ത് പ്രത്യേക സർവീസ് വര്‍ക്ക്ഷോപ്പുകൾ ഒരുക്കിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ഇ-വി സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് പരമ്പരാഗത വാഹന ഷോറൂമുകളേക്കാൾ ഉയർന്ന നിലവാരമുള്ള റീട്ടെയിൽ അനുഭവം നൽകുന്നുവെന്ന് കമ്പനി പറയുന്നു.ഇതിനിടെ, ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാറുകളുടെ വില 30% വരെ കുറയ്ക്കാനായി ‘ബാറ്ററി-ആസ്-എ-സർവീസ്’ (ബാസ്) മോഡൽ അവതരിപ്പിക്കാനുള്ള പദ്ധതിയിടുകയാണ്. ഈ മോഡലിന്റെ ഭാഗമായി, ബാറ്ററി കാറിന്റെ വിലയിൽ നിന്ന് ഒഴിവാക്കി വാടകയ്‌ക്ക് നൽകുന്നതിനാൽ, എക്‌സ്-ഷോറൂം വില 25% മുതൽ 30% വരെ കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഉപഭോക്താക്കൾക്ക് വലിയ ഒരു സാമ്പത്തിക നേട്ടം നൽകുന്ന ഈ പുതിയ മോഡൽ, ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ കൂടുതൽ ജനപ്രിയമാകാൻ സഹായിക്കും. നിലവിൽ, ടാറ്റയുടെ ഇലക്ട്രിക് ശ്രേണിയിൽ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി എന്നിവ ഉൾപ്പെടുന്നു.‘ബാറ്ററി-ആസ്-എ-സർവീസ്’ (ബാസ്) മാതൃക ആദ്യം ചൈനീസ് കമ്പനിയായ എംജി മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *