June 8, 2025

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയായി ടാറ്റ ഗ്രൂപ്പിന്റെ ‘ന്യൂ ഫ്ളാഷ്’

0
images (2) (10)

നിരവധി പ്രമുഖ കമ്പനികൾ ക്വിക്ക് കൊമേഴ്സ് മേഖലയിലേക്ക് കടക്കുന്നതിനിടെ, ടാറ്റ ഗ്രൂപ്പും ഉടൻ ഈ മേഖലയിൽ പുതിയ സംരംഭം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ടാറ്റ ന്യൂയുടെ ഒരു അനുബന്ധ ബ്രാൻഡായാണ് ‘ന്യൂ ഫ്ലാഷ്’ എന്ന പേരിൽ ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. 10-30 മിനിറ്റിനുള്ളിൽ ഉപഭോക്താവിന് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ബിസിനസ് മോഡലാണ് ക്വിക്ക് കൊമേഴ്സ്. പ്രധാനമായും ചെറിയ അളവിലുള്ള പലചരക്ക്, സ്റ്റേഷനറി, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവയുടെ വേഗത്തിലുള്ള വിതരണം ഈ മേഖലയിൽ നടത്തപ്പെടുന്നു.പലചരക്ക്, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവ എത്രയും പെട്ടന്ന് ഉപഭോക്താവിന്റെ വീടുകളിലെത്തിക്കുന്ന രീതിയിലാണ് ‘ന്യൂ ഫ്ലാഷ്’ പ്രവർത്തിക്കുക. സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ സ്ഥാപനങ്ങൾ ക്വിക്ക് കൊമേഴ്സ് രംഗത്ത് മുന്നിൽ നിൽക്കുന്നതിനാൽ, അവയ്ക്കുള്ള ഒരു ശക്തമായ വെല്ലുവിളിയായി ടാറ്റയുടെ ഈ പുതിയ സംരംഭം മാറുമെന്നാണ് പ്രതീക്ഷ. ഫ്ലിപ്പ്കാർട്ടും റിലയൻസും ഈ മേഖലയിൽ എത്തിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.’ന്യൂ ഫ്ലാഷ്’ സംരംഭത്തിനായി ടാറ്റയുടെ ബിഗ് ബാസ്കറ്റ് നിത്യോപയോഗ സാധനങ്ങൾ കൈമാറും. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ടാറ്റയുടെ ക്രോമയും, ഫാഷൻ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് ടാറ്റ ക്ലിക്കുമാണ് വിതരണം നടത്തുക. ഇപ്പോൾ ക്വിക്ക് കൊമേഴ്സ് വിപണിയുടെ 85% ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയവയുടെ നിയന്ത്രണത്തിലായിരിക്കുന്നു. ഇ-കൊമേഴ്സ് മേഖലയും ചില്ലറ വ്യാപാരവും അപേക്ഷിച്ച് ക്വിക്ക് കൊമേഴ്സ് വേഗത്തിലായതിനാൽ ഈ മേഖലയിലെ മൽസരവും അതിവേഗം കനക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *