ഗോൾഡ് എക്സ്ചേഞ്ച് പദ്ധതിക്ക് ആരംഭം കുറിച്ച് തനിഷ്ക്
തിരുവനന്തപുരം: ടാറ്റയുടെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി ചേർന്ന് പുതിയ ‘ഗോൾഡ് എക്സ്ചേഞ്ച്’ പദ്ധതിക്ക് ആരംഭം കുറിച്ചു. രാജ്യത്തെ വീടുകളിൽ ഏകദേശം 25,000 ടൺ സ്വർണം ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുണ്ട്.
ഈ സ്വർണം പുതിയ ഡിസൈനുകളിലേക്ക് മാറ്റാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വർണ ഇറക്കുമതി കുറയ്ക്കാനാണ് തനിഷ്‌ക് ലക്ഷ്യമിടുന്നത്.കൂടാതെ എക്സ്ചേഞ്ച് ചെയ്യുന്ന സ്വർണത്തിന് മൂല്യത്തിൽ 0% കുറവ് തനിഷ്‌ക് വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യം ലഭ്യമാവുക ഒക്ടോർ 21 വരെയാണ്.
