January 28, 2026

ടി. വി. എസ് റോണിൻ അവതരിപ്പിച്ചു

0
n6921672861765171862765545f468a2913821389dd138e5e93e051441674102ad604ac1471682cbc823e1d

കൊച്ചി: ടി.വി.എസ് മോട്ടോസോള്‍ മോട്ടോർസൈക്കിള്‍ ഫെസ്റ്റിന് ഗോവയില്‍ നടന്ന അഞ്ചാം പതിപ്പില്‍ റോണിൻ അഗോണ്ട അവതരിപ്പിച്ചു, കസ്റ്റം മാസ്റ്റർപീസുകളായ റോണിൻ കെൻസായി, അപ്പാച്ചെ ആർ. ആർ 310 സ്പീഡ്‌ലൈൻ തുടങ്ങിയവയാണ് ടി.വി.എസ് മോട്ടോർ കമ്പനി പുറത്തിറക്കിയത്.

അതെസമയം ടി. വി. എസ് അപ്പാച്ചെയുടെ റേസിംഗ് പൈതൃകത്തിന്റെ 20ാം വർഷം ആഘോഷിക്കുന്ന ആർ. ടി. എക്‌സ് വാർഷിക പതിപ്പും പ്രദർശിപ്പിച്ചു.റോണിൻ അഗോണ്ടയുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില 1,30,990 രൂപയാണ്. കൂടാതെആർട്ട് ഒഫ് പ്രൊട്ടക്ഷൻ എന്ന ലിമിറ്റഡ് എഡിഷൻ ഹെല്‍മെറ്റ് സീരീസും അവതരിപ്പിച്ചു.

സ്‌മോക്ഡ് ഗാരേജുമായി സഹകരിച്ചാണ് റോണിൻ കെൻസായി, അപ്പാച്ചെ ആർ. ആർ 310 സ്പീഡ്‌ലൈൻ എന്നിവ അവതരിപ്പിച്ചത്.മോട്ടോസോളിന്റെ അഞ്ചാം പതിപ്പ് ടി. വി. എസ് മോട്ടോർ കമ്പനി ചെയർമാൻ സുദർശൻ വേണു ഉദ്ഘാടനം ചെയ്തു. 8,000 ത്തിലധികം റൈഡർമാർ ഗോവയില്‍ നടന്ന ഫെസ്റ്റിവലില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *