ടി. വി. എസ് എന്‍ടോര്‍ക്ക് പുതിയ നിറങ്ങളില്‍

ഓണവിപണി ലക്ഷ്യമിട്ട് ഇരുചക്ര-മുചക്ര വാഹന മേഖലയിലെ പ്രമുഖരായ ടി. വി. എസ് മോട്ടോര്‍ കമ്പനി. ടി. വി. എസ്. എന്‍ടോര്‍ക്ക് 125, റെയ്സ് എക്സ്പി സീരീസുകളിലാണ് പുതിയ നിറങ്ങളുടെ വകഭേദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരള വിപണിയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 2. 25 ലക്ഷം എന്‍ടോര്‍ക്ക് വാഹനങ്ങളാണ് വിറ്റഴിക്കാൻ സാധിച്ചത്. പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിക്കുന്നതോടെ ഈ വര്‍ഷം വില്‍പ്പന 30,000-32,000 കടക്കുമെന്ന് ഏരിയ വൈസ് പ്രസിഡന്റ് മാര്‍ക്കറ്റിംഗ് ബിനോയ് പറഞ്ഞു. 29 ശതമാനം വിപണി വിഹിതമാണ് കേരളത്തില്‍ ടി. വി. എസിനുള്ളത്. ഓണക്കാലത്ത് മാത്രം മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി. ടി.വി.എസ് എന്‍ടോര്‍ക്ക് 125ന് 95,150 രൂപയും റെയ്സ് എക്സ്പിക്ക് 1,01,121 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില.