February 4, 2026

സ്വിഗ്ഗിയുടെ ‘ഫുഡ് ട്രെയിൻ’ ഇനി 122 സ്‌റ്റേഷനുകളിൽ

0
Swiggy

മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ‘ഫുഡ് ട്രെയിൻ’ സർവീസ് ഇന്ത്യയിലെ 122 സ്റ്റേഷനുകളിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സമയപരിധി 24 മണിക്കൂറായിരുന്നത് 96 മണിക്കൂർ (4 ദിവസം) ആയും ഉയർത്തി.

കേരളത്തിൽ കോഴിക്കോട് സ്വിഗ്ഗിയുടെ ഈ സേവനം ലഭിക്കും. തദ്ദേശീയ രുചികളിലുള്ള ഭക്ഷണം യാത്രക്കാർക്കു ലഭ്യമാക്കാനും നേരത്തെ ബുക്ക് ചെയ്ത് യാത്ര കൂടുതൽ സുഖകരമാക്കാനുമാണ് സേവനം കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *