June 8, 2025

‘സീൽ ബാഡ്ജ്’ അവതരിപ്പിച്ച് സ്വിഗ്ഗി; ഗുണമേന്മ ഉറപ്പാക്കാൻ പ്രത്യേക പരിശ്രമം

0
IMG-20241024-WA0046

ഓൺലൈൻ ഭക്ഷണ ഓർഡറുകളിൽ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാനുള്ള പുതിയ പദ്ധതിയുമായി സ്വിഗ്ഗി. ‘സ്വിഗ്ഗി സീൽ’ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 650 ഇന്ത്യൻ നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമാക്കി, ഭക്ഷണ പാക്കേജിംഗിൽ വൃത്തിയും ഗുണനിലവാരവും ഉറപ്പാക്കാൻ സ്വിഗ്ഗി ഈ പദ്ധതി സജീവമാക്കുകയാണ്. ‘സ്വിഗ്ഗി സീൽ’ ബാഡ്ജ് ലഭിച്ച ഹോട്ടലുകളിൽ പാചകം, ശുചിത്വം, പാക്കേജിംഗ് എന്നിവ ഉറപ്പുവരുത്തുന്നതിനായി വിശകലനങ്ങൾ നടത്തും. ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, ഹോട്ടലിന്റെ പേരിന് മുകളിൽ നീല ‘സ്വിഗ്ഗി സീൽ’ കാണാനാകും.സൂക്ഷ്മ പരിശോധനകൾക്ക് ശേഷം മാത്രമേ ബാഡ്ജ് അനുവദിക്കുകയുള്ളൂ. പരാതി ലഭിച്ചാൽ, വിശദമായ പരിശോധനകൾക്ക് ശേഷം ബാഡ്ജ് പിൻവലിക്കാനും സാധ്യതയുണ്ട്. റസ്റ്റോറന്റുകളെ പരിശീലിപ്പിക്കുന്നതിനായി സ്വിഗ്ഗി വെബിനാറുകളും സംഘടിപ്പിക്കും. ഭക്ഷണം കൈകാര്യം ചെയ്യൽ, മലിനീകരണം തടയൽ, പാചക മികവ് എന്നിവയെക്കുറിച്ച് പരിശീലനം നൽകും. FSSAI അംഗീകൃത ഏജൻസികളായ യൂറോഫിൻസ്, ഇക്വിനോക്സ് എന്നിവയുമായുള്ള സഹകരണത്തോടെ ഡിസ്കൗണ്ടിൽ ശുചിത്വ ഓഡിറ്റുകളും നടത്തിയേക്കും.പൂനെയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയെ പരിമിതകാലത്തിനുള്ളിൽ 650-ലധികം നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം. 2019-ൽ സൊമാറ്റോയും സമാനമായ ശുചിത്വ റേറ്റിംഗ് സംവിധാനം പുറത്തിറക്കിയിരുന്നുവെങ്കിലും, പല ഹോട്ടലുകളും ഇതിന്റെ ഭാഗമാകാതെ പിന്മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *