സ്വയംവര സിൽക്സ്; ഓണം ഓഫർ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: സ്വയംവര സിൽക്സ് മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഓണം മെഗാ ഓഫറിന്റെ നറുക്കെടുപ്പ് നാളെ 5.30ന് കൊച്ചി കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും. കൂടാതെ വാർഷിക ത്തോടനുബന്ധിച്ച് പ്രമുഖർ പങ്കെടുക്കുന്ന മെഗാ ഷോയും നടക്കും.
കൂപ്പണുകൾ 24ന് രാത്രി 7ന് മുൻ പ് സ്വയംവര സിൽക്സിന്റെ കൊച്ചി ഷോറൂമിൽ നിക്ഷേപിക്കാം. പ്രവേശനം പാസ് മൂലം. ബെൻസ് കാർ, 5 ഇലക്ട്രിക് – സ്‌കൂട്ടർ, 30 സ്വർണനാണയം, 10 എൽഇഡി ടിവി, ഗിഫ്റ്റ് കൂപ്പണുകൾ തുടങ്ങിയവയാണ് സമ്മാനം. സ്വയംവര സിൽക്സിൽ ഏറ്റവും പുതിയ കലക്‌ഷൻ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ്റ് അറിയിച്ചു.
