സുസ്ലോണിന് ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ്ജ ഓർഡർ

പുനരുപയോഗ ഊർജ പരിഹാരദാതാക്കളായ സുസ്ലോൺ, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ നിന്ന് 1,166 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് എനർജി ഓർഡർ നേടിയതായി അറിയിച്ചു.എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ (എൻജിഇഎൽ) രണ്ട് പ്രോജക്ടുകൾക്കായി 3.15 മെഗാവാട്ട് ശേഷിയുള്ള എസ്144 വിൻഡ് ടർബൈൻ ജനറേറ്ററുകൾ (WTG) സുസ്ലോൺ സ്ഥാപിക്കും. മൊത്തം 370 എച്ച്എൽടി ടവറുകളും ഉൾപ്പെടുന്ന ഈ വിൻഡ് ടർബൈനുകൾ ഗുജറാത്തിലെ ഒരു പ്രോജക്ടും ഉൾപ്പെടെ സ്ഥാപിക്കപ്പെടും. ഇന്ത്യൻ ഓയിൽ-എൻടിപിസി ഗ്രീൻ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ (എൻജിഇഎൽ ഗ്രൂപ്പ് കമ്പനി) ഈ പദ്ധതി കൂടി ഉൾപ്പെടുന്നതാണ്.ഈ ഓർഡർ വിജയത്തോടെ 2024 സെപ്റ്റംബർ 3-ഓടെ സുസ്ലോണിന്റെ ഓർഡർ ബുക്ക് ഏകദേശം 5 ജിഗാവാട്ടായി ഉയരുമെന്ന് അറിയിച്ചിട്ടുണ്ട്. എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡുമായി സഹകരിക്കാനാകുന്നതിൽ ഹർഷം പ്രകടിപ്പിക്കുന്ന സുസ്ലോൺ, ഗുജറാത്തിലെ ഈ വിൻഡ് എനർജി പദ്ധതി രാജ്യത്തെ പുനരുപയോഗ ഊർജ സാങ്കേതിക രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ, ഭാവിയിലെ ഊർജ പദ്ധതികൾക്ക് ഒരു പുതിയ മാനദണ്ഡം രൂപപ്പെടുത്തുകയും, ഇന്ത്യയുടെ 2032-ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജം കൈവരിക്കാനുള്ള ലക്ഷ്യത്തിൽ വലിയ സംഭാവന നൽകുകയും ചെയ്യും. കരാറിന്റെ ഭാഗമായ സുസ്ലോൺ, ഗുജറാത്തിൽ വിൻഡ് ടർബൈനുകൾ സ്ഥാപിക്കുകയും, നിർമാണം, കമ്മീഷനിംഗ് എന്നിവയും, പദ്ധതിയുടെ പ്രവർത്തന-പരിപാലന സേവനങ്ങളും ഏറ്റെടുക്കുമെന്നും പ്രസ്താവിച്ചു.